
ഒറ്റപ്പാലം അമ്പലപ്പാറയില്‍ ബന്ധുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ബന്ധുവിന്റെ വെട്ടേറ്റ കണ്ണമംഗലം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. ഇരുകാലുകള്‍ക്കും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പ്രതികരിച്ചു. രാമദാസിനെ കൊലപ്പെടുത്തിയ ബന്ധുവായ ഷണ്‍മുഖനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ അടക്കം വിവിധ കേസുകളില്‍ പ്രതികളാണ് ഇരുവരും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

