റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബാലരാമപുരം സ്വദേശി ഒളിവില്‍

തിരുവനന്തപുരത്ത് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. ബാലരാമപുരം സ്വദേശി സന്തോഷ് കുമാറിനെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

Also Read : ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലി വാഗ്ദാനം ചെയ്താണ് ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി റ്റി സന്തോഷ് കുമാര്‍, നിരവധി പേരില്‍നിന്ന് പണം കൈപ്പറ്റിയത്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ഏജന്റാണെന്ന വ്യാജേന ലോഗോ പതിപ്പിച്ച ഐ ഡി കാര്‍ഡുമായാണ് തട്ടിപ്പ്. പരാതിക്കാരനായ പോങ്ങുംമൂട് സ്വദേശിയില്‍ നിന്ന് സന്തോഷ് തട്ടിയത് 801000 രൂപയാണ്.

പിന്നാലെ റെയില്‍വേയുടെ ലോഗോയുള്ള ഓഫര്‍ ലെറ്ററും നല്‍കി. ചെന്നൈയിലെ റെയില്‍വേ റിക്രൂട്ട്‌മെന്റ് ഓഫീസിലെത്തി മറ്റുരണ്ടുപേരെയും പരിചയപ്പെടുത്തി. ജോലി റെഡിയാണെന്നാണ് പറഞ്ഞതെങ്കിലും പിന്നീട് യാതൊരു അറിയിപ്പും ലഭിച്ചില്ല. പറ്റിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പണം തിരികെ ചോദിച്ചെങ്കിലും, സന്തോഷ് നല്‍കുന്നില്ലെന്നും പരാതിയിലുണ്ട്.

Also Read : മണിപ്പൂരില്‍ ബോംബുകളും തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി സൈന്യം

പൂജപ്പുര എസ് ഐ പ്രവീണിന്റെ പ്രാഥമിക അന്വേഷണത്തില്‍, സമാന രീതിയില്‍ തട്ടിപ്പിന് ഇരയായവര്‍ നിരവധിയെന്നും, പ്രതി ഒറ്റയ്ക്കല്ലെന്നുമാണ് കണ്ടെത്തല്‍. ഏകദേശം ഒന്നരകോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തു. ഇയാള്‍ക്കെതിരെ ബാലരാമപുരം സ്റ്റേഷനില്‍ വിസ തട്ടിപ്പ് കേസുകളും നിലവിലുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. സമാനമായ തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ എത്തുമെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News