ഭാര്യയുടെ നീണ്ട 10 വര്‍ഷത്തെ പ്രണയം; കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്

കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. എന്നാല്‍ കല്ല്യാണം കഴിഞ്ഞിട്ടും തന്റെ ഭാര്യയ്ക്ക് വലിയ സന്തോഷം ഒന്നുമില്ലെന്ന് കണ്ട ഭര്‍ത്താവ് തന്റെ ഭാര്യയ്ക്ക് ഒരു പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതെന്നും സനോജ് കുമാറിന് മനസിലായി. തുടര്‍ന്ന് ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നു.

വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം കാമുകനും ഭാര്യയും ഒളിച്ചോടാന്‍ തീരുമാനിച്ചെങ്കിലും ഇരുവരെയും നാട്ടുകാര്‍ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഭാര്യയ്ക്ക് കാമുകനുമായുള്ള ബന്ധത്തെ സനോജ് പിന്തുണയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News