നഴ്‌സുമാരുടെ മുറിയിൽ ഒളിക്യാമറ; കോട്ടയത്ത് നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ

kottayam

നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളി ക്യാമറ വെച്ച സംഭവത്തിൽ നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസിൻ്റെ പിടിയിലായി.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.

സംഭവത്തിൽ മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫ് പിടിയിലായി. നഴ്സിങ് ട്രെയിനിയാണ് പിടിയിലായ ആൻസൺ. ഗാന്ധിനഗർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ALSO READ; നാലുവയസുകാരിയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് രക്തം കുടുംബക്ഷേത്രത്തിൽ തളിച്ചു: ഗുജറാത്തിനെ ഞെട്ടിച്ച് നരബലി

ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം മറ്റുള്ളവരെ വിവരമറിയിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. ബി.എസ്.സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News