തൃശ്ശൂരിൽ ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതരമായി പരിക്കേറ്റു

തൃശൂർ ചെറുതുരുത്തിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചേലക്കര സ്വദേശിയും അംഗപരിമിതനുമായ അബുതാഹിറിനാണ് പരിക്കേറ്റത്. ഇന്നു വൈകിട്ട് അഞ്ചു മണിയോടെ ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ റെയിൽവേ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ചെറുതുരുത്തി പോലീസിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Also Read: ‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News