വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌

വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന്‌ പരിക്ക്‌. പയ്യമ്പള്ളി കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ്‌ സംഭവം.ആക്രമണം നടത്തിയ മൃഗത്തെ തിരിച്ചറിയാനായില്ല. മൂർത്തിമൂല പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. ചെവിക്ക് പിൻഭാഗത്ത് തലയിലും, കൈക്കും മുറിവേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുറിവ് സാരമുള്ളതല്ല. പട്ടിയുടെ വലിപ്പമുള്ള മൃഗമാണ് തന്നെ ആക്രമിച്ചതെന്നും, മഞ്ഞ് കാരണം മൃഗം ഏതാണെന്ന് വ്യക്തമായില്ലെന്നും സുകു പറഞ്ഞു.

ALSO READ: രാജിക്കത്തില്‍ അരുണ്‍ ഗോയല്‍ ചൂണ്ടിക്കാട്ടിയത് ‘വ്യക്തിപരമായ കാരണങ്ങള്‍’ ; റിപ്പോര്‍ട്ട്

ദേഹത്തേക്ക് ചാടിയപ്പോൾ താൻ വീണു പോയെന്നും പിന്നീട് മൃഗം ഓടി പോയെന്നും സുകു പറഞ്ഞു. പട്ടിയാണോ വന്യ മൃഗമാണോ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. പുലിയാണ് ആക്രമിച്ചതെന്ന സംശയം നാട്ടുകാർക്കുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി.തൃശിലേരിയിലെ ഭാര്യ വീട്ടിൽ നിന്നും പയ്യമ്പള്ളി കോളനിയിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം.വന്യമൃഗ ശല്യം പതിവുള്ള പ്രദേശമാണിത്‌.

ALSO READ: ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here