പോക്‌സോ കേസിൽ 98 ദിവസം ജയിലിൽ; ഒടുവിൽ യുവാവ് നിരപരാധിയെന്ന് കണ്ടെത്തി

98 ദിവസം പോക്‌സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്ന ആദിവാസി യുവാവ് ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി. നിയമപോരാട്ടത്തിനൊടുവിൽ യഥാർഥ കുറ്റവാളിയെ കണ്ടെത്താനും ഇതിനോടകം കഴിഞ്ഞു. ഡിഎൻഎ ഫലം വന്നപ്പോൾ 24 കാരനായ ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീതിനെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കിയത്.

ALSO READ:കെപിസിസിയുടെ വിലക്കിന് ‘പുല്ലുവില’; കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

2019 ഒക്ടോബർ 14 നാണ് വിനീതിന്റെ ജീവിതം മാറുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവൺമെൻറ് ആശുപത്രിയിൽ എത്തിയ 14 കാരി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.ആദ്യം തന്നെ പീഡിപ്പിച്ചത് ആരെന്ന് പെൺകുട്ടി പറഞ്ഞില്ല. എന്നിട്ടും,കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിച്ചുവെനനച്ചു വിനീത് പറയുന്നത്.

പെൺകുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞ് വീണ്ടും യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.വിനീത് 6 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.

ALSO READ:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇതിനിടെ ഡിഎൻഎ ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു. തന്റെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റിയതോടെ അർദ്ധസഹോദരൻ അറസ്റ്റിലായി. ഡിഎൻഎ പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാൽ, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ വിനീത് ഇപ്പോഴും ജയിലിലാണ്. കണ്ണംപടി സ്വദേശിയായ ശ്രീധരനാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News