‘കാര്‍ ബോണറ്റില്‍ ചാടിക്കയറി’; കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശാസ്താംകോട്ടയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ഭരണിക്കാവ് സ്വദേശി അഷ്‌കര്‍ ബദറാണ് കാറിന്റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്.

Also Read- അപകടകാരികളായ തെരുവുനായ്ക്കള്‍ക്ക് ദയാവധം; സുപ്രീംകോടതി ജൂലൈ 12ന് വാദം കേള്‍ക്കും

സമീപത്തെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. അധികമാളുകളില്ലാത്ത ഒരു സ്ഥലത്തിലൂടെ നന്നുവരുന്ന അഷ്‌കര്‍ ബദറിനെ വീഡിയോയില്‍ കാണാം. ഒരു കാറും ദൃശ്യത്തിലുണ്ട്. അല്‍പദുരം നടന്നു നീങ്ങുന്നതിനിടെ ഒരു നായ അഷ്‌കറിനെ പിന്തുടരുന്നു. അഷ്‌കര്‍ തിരിഞ്ഞ് നോക്കുന്നതിനിടെ മറ്റൊരു നായയുമെത്തി യുവാവിനെ കടിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുകണ്ട കാറിന്റെ ബോണറ്റിലേക്ക് ്ഷ്‌കര്‍ ചാടിക്കയറി. ഇതോടെ നായ്ക്കള്‍ തിരിഞ്ഞോടുകയാണ്.

Also read- “56 ഇഞ്ച് നെഞ്ചളവ്, കണ്ണുകാണില്ല ചെവി കേള്‍ക്കില്ല”: നരേന്ദ്രമോദിയെ കാണ്മാനില്ലെന്ന് പോസ്റ്ററൊട്ടിച്ച് മണിപ്പൂരികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel