കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് നഗരത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. കാറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

ടൂറിസ്റ്റ് ഹോമില്‍ നിന്ന് യുവാവിന്റെ കയ്യും കാലും കെട്ടി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സംഭവം അറിഞ്ഞതിന് പിന്നാലെ നടക്കാവ് പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News