ഉള്ളി അരിയുന്നതിനെച്ചൊല്ലിയുള്ള തർക്കം; അമേരിക്കയിൽ കാമുകിയെ കുത്തിക്കൊന്ന് 60 കാരൻ

അമേരിക്കയിലെ ഇൻഡ്യാനയിൽ ഉള്ളി അരിയുന്നത് എങ്ങനെ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കാമുകി കുത്തി കൊന്ന് 60 കാരൻ. മുൻ മജിസ്‌ട്രേറ്റ് കൂടിയായ കാമുകി മാർസിയ ലിങ്ക്‌സിയെയാണ് കാമുകനായ ചാൾസ് മൈക്കൽ കാൽവെർട്ട് (60) കൊലപ്പെടുത്തിയത്. കാമുകിയെ കൊലപ്പെടുത്തിയശേഷം കാൽവെർട്ട് സ്വമേധയാ പൊലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

Also Read: ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

ഉള്ളി അരിയുന്നതിനെ ചൊല്ലി തർക്കം നടക്കുകയും ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നപ്പോൾ കാമുകി തനിക്കു നേരെ വന്നതിനെ തടുക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് കാൽവെർട്ട് പൊലീസിനോട് പറഞ്ഞത്. തലയിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് മാർസിയയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read: ബസിൽ മാത്രമല്ല, കാറിന്റെ സൺറൂഫിലൂടെ ആയാലും കൈയും തലയും പുറത്തിട്ടാൽ പണി കിട്ടും; പിഴ മാത്രമല്ല, വണ്ടിയും അകത്താകും

താൻ ഉള്ളി അറിഞ്ഞുകൊണ്ടിരുന്നപ്പോൾ അത് ശരിയായി അല്ല ചെയ്യുന്നതെന്ന് കാമുകി പറഞ്ഞെന്നും ഇതിനെത്തുടർന്ന് നടന്ന വാഖിതർക്കത്തിൽ കാമുകി തന്നെ ആക്രമിക്കാൻ വന്നുവെന്നും പ്രതി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്കയച്ചതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News