സംശയരോഗം; ഗൾഫിൽ നിന്നു അവധിക്കു വന്ന ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു

ഗൾഫിൽ നിന്നു അവധിക്കു വന്ന ഭർത്താവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയിൽ വ്യാഴാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങലിൽ 36 കാരിയായ സുലൈഖയാണു ഭർത്താവ് യൂനുസിന്റെ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങ‍ള്‍ വെള്ളിയാ‍ഴ്ച വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വന്ന സുലൈഖയെ, ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. തലക്കടിയേറ്റ് നിലത്തു വീണ സുലൈഖയുടെ നെഞ്ചത്തും യൂനുസ് കുത്തി. സംഭവത്തിനു ശേഷം യൂനുസ് കടന്നുകളഞ്ഞു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി സുലൈഖയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം രക്ഷപെട്ട ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമായിരുന്നു യൂനുസ് ഗൾഫിൽ നിന്ന് അവധിക്കെത്തിയത്. പൊന്നാനി എംഐയുപി സ്കൂളിലെ എംടിഎ പ്രസിഡന്റായിരുന്നു സുലൈഖ.ഫിദ,അബു താഹിർ,അബുസഹദ് എന്നീ മൂന്നുമക്കളും ഇവർക്കുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News