ആലുവയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ച യുവാവ് പിടിയിൽ

idukki murder

ആലുവ നഗരത്തിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി 36 വയസുള്ള അഖിലയാണ് കൊല്ലപ്പെട്ടത്. ആലുവ പമ്പ് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ലോഡ്ജിൽ അർധരാത്രിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്തായ നേര്യമംഗലം സ്വദേശി വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് കൊലപാതകം.

ഏറെ നാളായി അടുപ്പത്തിലായിരുന്ന ഇവർ ഇവിടെ മുൻപ് പല തവണ ഈ ലോഡ്ജിൽ വന്നു താമസിച്ചിട്ടുള്ളതായി ജീവനക്കാർ പോലീസിനോട് പറഞ്ഞു. തന്നെ വിവാഹം കഴിക്കണം എന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണ് വഴക്ക് ഉണ്ടായതെന്നാണ് വിവരം. അഖിലയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഇയാൾ തൻ്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ചു കൊടുത്തിരുന്നു.

ALSO READ; ഏഴു വയസുകാരിയായ മകൾക്കെതിരെ ലൈംഗിക അതിക്രമം; അഭിഭാഷകനായ അച്ഛൻ പിടിയിൽ

സുഹൃത്തുക്കളാണ് സംഭവം പോലിസിൽ അറിയിച്ചത്. ആലുവ പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നു പ്രതി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർത്തിനായി കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ DYSP പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News