കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളേജില്‍ ഒളിപ്പിച്ച് യുവാവ്

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളേജില്‍ ഒളിപ്പിച്ച് യുവാവ്. ഏപ്രില്‍ 28ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വദസ്മയിലാണ് സംഭവം. ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനിയെ ആണ് അതേ കോളേജിലെ വിദ്യാര്‍ത്ഥിയായ യുവാവ് കൊലപ്പെടുത്തിയത്.

യുവാവും യുവതിയും തമ്മില്‍ നേരത്തേ പ്രണയത്തിലായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം യുവതി മറ്റൊരു യുവാവുമായി സൗഹൃദത്തിലായി. ബന്ധം വേര്‍പെട്ടതിലും മുന്‍ കാമുകി മറ്റൊരാളുമായി സംസാരിക്കുന്നതിലും യുവാവ് പ്രകോപിതനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

ഏപ്രില്‍ 28ന് നേരത്തെ വാങ്ങിയിരുന്ന നോട്ടുബുക്ക് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കോളേജ് ക്യാമ്പസിന്റെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതിയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവില്‍ ഏപ്രില്‍ 29ന് കോളേജ് ക്യാമ്പസിനുള്ളില്‍ പുതിയതായി നിര്‍മ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

കോളേജിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവ് യുവതിയെ ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായും തുടര്‍ന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയയ യുവാവിനെ സ്വദേശമായ വല്‍സാദ് ജില്ലയില്‍ നിന്ന് പൊലീസ് പിടികൂടി. കാണാതാകുന്നതിന് മുമ്പ് പെണ്‍കുട്ടിയുമായി യുവാവ് സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News