ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടം വന്നു; അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

ഓണ്‍ലൈന്‍ ഗെയിം കളിച്ച ലക്ഷങ്ങള്‍ ബാധ്യത വന്ന മകന്‍ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂറിലാണ് സംഭവം. അമ്പത് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം യമുനാ നദിയില്‍ ഒഴുക്കി.

സൂപീ എന്ന പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ഗെയിമുകള്‍ കളിച്ചാണ് ഇയാള്‍ ലക്ഷങ്ങളുടെ കടക്കാരനായത്. ഗെയിമില്‍ നിരന്തരം തോറ്റ ഇയാള്‍ പണം കടംവാങ്ങി വീണ്ടും കളിച്ചു. ഒടുവില്‍ നാലു ലക്ഷത്തോളം കടബാധ്യതയാണ് വരുത്തിവച്ചു. ക്രെഡിറ്റേഴ്‌സിന് പണം തിരികെ നല്‍കേണ്ട സാഹചര്യം വന്നപ്പോഴാണ് അമ്മയെ തന്നെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്.

ALSO READ:   സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ല, അത് തന്നെ പ്രശ്നമാണ്: മന്ത്രി മുഹമ്മദ് റിയാസ്

ഹിമാന്‍ഷു അച്ഛന്റെ പെങ്ങളുടെ സ്വര്‍ണം മോഷ്ടിച്ച് വിറ്റ്, ആ പണം കൊണ്ട് 50 ലക്ഷത്തിന്റെ വീതം ഇന്‍ഷുറന്‍സ് പോളിസികള്‍ മാതാപിതാക്കളുടെ പേരില്‍ എടുത്തു. പിന്നാലെ അച്ഛന്‍ വീട്ടിലില്ലാത്ത സമയം അമ്മ പ്രഭയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതശരീരം ചാക്കിലാക്കി തന്റെ ട്രാക്കറ്റില്‍ യമുനാ നദികരയിലെത്തിച്ച ശേഷം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഹിമാന്‍ഷുവിന്റെ പിതാവ് റോഷന്‍ സിംഗ്, ചിത്രകൂട്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങി വന്നപ്പോഴാണ് ഭാര്യയെ കാണാതായ വിവരം അറിഞ്ഞത്. ബന്ധുക്കളുടെ വീട്ടിലടക്കം തിരക്കിയിട്ടും ഭാര്യയെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവില്‍ അയല്‍ക്കാരനാണ് ഹിമാന്‍ഷു ട്രാക്ടറുമായി നദികരയില്‍ നില്‍ക്കുന്നത് കണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അമ്മയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ALSO READ: കോളിങ് നെയിം പ്രസന്‍റേഷനുമായി ട്രായ്; ഉപയോക്താക്കള്‍ക്ക് ട്രൂകോളര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

തുച്ഛമായ തുകയില്‍ വളരെ വേഗതയുള്ള കണക്ടിവിറ്റി ലഭ്യമായതോടെയാണ് ഓണ്‍ലൈന്‍ ഗെയിമിംഗില്‍ യുവാക്കള്‍ക്ക് വലിയ താല്‍പര്യമുണ്ടായി തുടങ്ങിയെന്നും ഇതിനൊപ്പം പെട്ടെന്ന് തന്നെ പണമുണ്ടാക്കാനുള്ള സൗകര്യമായി ഇത്തരം ഗെയിമുകള്‍ മാറുന്നതും യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News