രണ്ടാം ഭാര്യയുമായുള്ള തര്‍ക്കം; ഏഴു വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

രണ്ടാം ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഏഴു വയസുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ തേജാജി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലിംബോഡി പ്രദേശത്താണ് ദാരുണ സംഭവം. പ്രതീക് മുണ്ടെ എന്ന കുട്ടിയെയാണ് പ്രതി ശശിപാല്‍ മുണ്ടെ (26) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ മുത്തശ്ശിയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പ്രതീകിനെ കൊലപ്പെടുത്തിയത് അച്ഛന്‍ ശശിപാലാണെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് തേജാജി നഗര്‍ പൊലീസ് അറിയിച്ചു.

‘എന്റെ അനന്തരവന്‍ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്റെ അച്ഛന്‍ ശശിപാല്‍ മുണ്ടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പ്രതീകിന്റെ കാര്യത്തില്‍ ശശിപാലുമായി യുവതി വഴക്കിടാറുണ്ടായിരുന്നു. ശശിപാലാണ് പ്രതീകിനെ കൊലപ്പെടുത്തിയത്’ പ്രതീകിന്റെ അമ്മാവന്‍ രാജേഷ് മുണ്ടെ പറഞ്ഞു.

കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി തേജാജി നഗര്‍ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ .എസ് തന്‍വര്‍ അറിയിച്ചു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here