സ്ഥിരമായി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണും; 14കാരനെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി അച്ഛന്‍

14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോലാപൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം. കേസില്‍ അച്ഛന്‍ വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മകന്‍ പഠിത്തത്തില്‍ മോശമായിരുന്നു. മകന്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ കളിയാക്കുന്നതും ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും പതിവായിരുന്നു. സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ നിരന്തരം ഉപദേശിച്ചിരുന്നുവെങ്കിലും വിശാല്‍ ചെവിക്കൊണ്ടില്ല. കൂടാതെ മകന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സകൂളില്‍ നിന്ന് പരാതികളും വരാന്‍ തുടങ്ങി. തുടര്‍ന്ന് വിജയ് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Also Read : യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്‌കൂട്ടറില്‍ മകനെ തുള്‍ജാപൂര്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ശീതള പാനീയം വാങ്ങി നല്‍കി. ശീതള പാനീയം കുടിച്ച വിശാല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ വിജയ് മകനെ ഉപേക്ഷിച്ച് വീട്ടിലേക്ക് തനിയെ തിരികെ പോകുകയായിരുന്നു. മകനെ കൊലപ്പെടുത്തിയ ജനുവരി 13ന് മകന്‍ വിശാലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News