വളര്‍ത്തുനായയെ പൊതിരെ തല്ലി; എതിര്‍ത്ത ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഉജ്ജനിലാണ് സംഭവം. ബാദ്നഗര്‍ സ്വദേശിയായ ദിലീപ് പവാര്‍(45) ആണ് ഭാര്യ ഗംഗ(40) മക്കളായ യോഗേന്ദ്ര(14) നേഹ(17) എന്നിവരെ കൊലപ്പെടുത്തിയത്.

also read- ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വളര്‍ത്തുനായയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ദിലീപ് മൂന്നുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ പ്രതി സ്വയം കുത്തിപരുക്കേല്‍പ്പിച്ച് ജീവനൊടുക്കുകയാണുണ്ടായതെന്നും പൊലീസ് അറിയിച്ചു. ദമ്പതിമാരുടെ മറ്റ് രണ്ട് മക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ പിതാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

also read- സന്യാസിവേഷത്തില്‍ എത്തി; അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി

പുലര്‍ച്ചെ ഒരുമണിയോടെ ദിലീപ് പവാര്‍ വീട്ടിലെ വളര്‍ത്തുനായയെ പൊതിരെത്തല്ലിയെന്നാണ് പൊലീസ് പറയുന്നത്. നായയെ മര്‍ദിക്കുന്നത് കണ്ടാണ് ഭാര്യയും മക്കളും ഇടപെട്ടത്. നായയെ മര്‍ദിക്കുന്നത് നിര്‍ത്തണമെന്നും അതിനെ വെറുതെവിടണമെന്നും ഇവര്‍ പറഞ്ഞു. ഇതോടെ കുപിതനായ പ്രതി ഭാര്യയുമായും മക്കളുമായും തര്‍ക്കമായി. പിന്നാലെ വാള്‍ ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ മക്കളായ മറ്റുരണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News