കറി മാത്രം വെച്ചു; ചോറ് വെയ്ക്കാത്തതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്

ചോറ് വെയ്ക്കാത്തതിന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 40 കാരനായ സനാതന്‍ ധാരുവയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ജമന്‍കിര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 35കാരിയായ പുഷ്പ ധാരുവാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ മകനും മകളും പുറത്തായിരുന്നു. ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ചോറ് വെച്ചില്ലെന്നും കറി മാത്രമാണ് ഉണ്ടാക്കിയതെന്നും ശ്രദ്ധയില്‍പ്പെട്ട സനാതന്‍ ഭാര്യയുമായി വഴക്കിട്ടു. വഴക്ക് രൂക്ഷമായപ്പോള്‍ സനാതന്‍ പുഷ്പയെ ആക്രമിക്കുകയും തലയ്ക്കടിക്കുകയുമായിരുന്നു. പുഷ്പ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകനാണ് പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി ജമന്‍കിര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് പ്രേംജിത് ദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News