
എറണാകുളത്ത് ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. കതൃക്കടവ് മില്ലേനിയം ബാറിലാണ് സംഘർഷം ഉണ്ടായത്.
ഡിജെ പാർട്ടിക്ക് എത്തിയ യുവതിയോട് തൊടുപുഴ സ്വദേശിയായ യുവാവ് അപമര്യാദയായി പെരുമാറിയതാണ് സംഘർഷത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. മോശമായി പെരുമാറിയ യുവാവിനെ യുവതി ചില്ലുകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചതായി സൂചനയുണ്ട്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില്ലുപയോഗിച്ച് കുത്തിപ്പരുക്കൽപ്പിച്ചതിന് യുവതിയുടെ പേരിലും കേസെടുത്തിട്ടുണ്ട്.
യുവതിയെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് എത്തി ഡിജെ പാർട്ടി നിർത്തി വെപ്പിക്കുകയും ചെയ്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here