‘റെയിൽവേ മന്ത്രി, ഈ ദുരിതം കാണൂ, എ സിയിൽ പോലും രക്ഷയില്ല’; റെയിൽവേ യാത്രാദുരിതം പങ്കുവെച്ച് യാത്രികന്റെ ട്വീറ്റ് ചർച്ചയാകുന്നു

രാജ്യത്തെ റെയിൽവേ യാത്രാദുരിതത്തിന്റെ നേർസാക്ഷ്യമായി യാത്രികന്റെ ട്വീറ്റ്. അൻഷുൽ ശർമ്മ എന്ന യാത്രക്കാരനാണ് ട്രെയിനിലെ തിക്കും തിരക്കും വീഡിയോ സഹിതം ഷെയർ ചെയ്ത് യാത്രാദുരിതം പങ്കുവെച്ചത്.

ഒബിസി വിഭാഗം കൈവിടുന്നതോടെ ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; സംവരണം പഠിക്കാമെന്ന് മോദി

മുംബൈയിൽ നിന്നും ഗാസിപുർ വരെ പോകുന്ന ട്രെയിനിന്റെ ദുരവസ്ഥയാണ് യാത്രികൻ പങ്കുവെച്ചത്. തേർഡ് എ സി ടിക്കറ്റായിരുന്നു അൻഷുൽ ശർമ്മയുടേത്. എന്നാൽ ട്രെയിൻ വന്നപ്പോൾ നിരവധി പേർ എ സി കോച്ചിലടക്കം ഇരച്ചുകേറി. ഇവരിൽ ടിക്കറ്റില്ലാത്തവരടക്കം ഉണ്ടായിരുന്നു. ഇതിനാൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്കടക്കം ട്രെയിനിൽ കയറാൻ പറ്റാത്ത നിലയുണ്ടായി. അൻഷുലിന്റേതടക്കം ഒരുപാട് പേരുടെ യാത്ര മുടങ്ങുകയും ചെയ്തു.

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത

തിരക്ക് ക്രമാതീതമായി ഉയർന്നപ്പോൾ അവയെ നിയന്ത്രിക്കാനായി ഒരു പൊലീസ് പോലുമുണ്ടായില്ല എന്നും അൻഷുൽ ആരോപിക്കുന്നു. തന്നെപോലെ നൂറുകണക്കിനാളുകൾ തീവണ്ടിയിൽ കയറാതെ പോയെന്നും അൻഷുൽ പറയുന്നു. ദീപാവലി സമയത്ത് രാജ്യത്തെ റെയിൽവേ ശൃംഖല ക്രമാതീതമായ തിരക്ക് അനുഭവിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ജനറൽ, സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചും ആവശ്യത്തിന് ട്രെയിനുകൾ ഓടിക്കാതെയും റെയിൽവെ കാണിക്കുന്ന നിസ്സംഗത യാത്രാദുരിതത്തിനെ അസഹനീയമായ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here