തിരുവനന്തപുരത്ത് ആഴിമല കടലില്‍ വീണ് യുവാവിനെ കാണാതായി

തിരുവനന്തപുരത്ത് ആഴിമല കടലില്‍ വീണ് യുവാവിനെ കാണാതായി. കാട്ടാക്കട കണ്ടല സ്വദേശി  രാകേന്ദുവാണ് കടലില്‍ വീണത്.  രാത്രി 7 മണിയോടെയാണ് സംഭവം. അഞ്ചംഗ സംഘത്തിനൊപ്പം ആഴി മലയില്‍ എത്തിയ രാകേന്ദു തിരയില്‍പ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ഉടനെ പ്രദേശത്തെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News