വിതുര പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു

വിതുര പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് കാണാതായ സോമനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു. സ്‌കൂട്ടറില്‍ പാലം മുറിച്ച് കടക്കവെയാണ് പുഴയില്‍ ഇയാള്‍ പുഴയിലേക്ക് വീണത്. സ്‌കൂട്ടറില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് വിതുര കൊപ്പം സ്വദേശി സോമന്‍ ഇന്നലെ ഉച്ചക്ക് 1.45 ന് അപകടത്തില്‍ പെട്ടത്.

Also Read : കോഴിക്കോട് ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതിക്കായി അന്വേഷണം

പാലത്തില്‍ വെള്ളം കയറിയത്തിനെ തുടര്‍ന്ന് സോമന്‍ ആറ്റിലേക്ക് വീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ഇന്നലെ ഉച്ചമുതല്‍ തെരച്ചിലില്‍ആരംഭിച്ചെങ്കിലും സോമനെ കണ്ടെത്തന്‍ കഴിഞ്ഞിരുന്നില്ല. വൈകിട്ടോടെ സ്‌കൂബ ടീമും തിരച്ചിലിന് ഇറങ്ങി. ശക്തമായ മഴയും വെളിച്ച കുറവും കാരണം രാത്രി തെരച്ചില്‍ നിര്‍ത്തുകയായിരുന്നു.

Also Read : വസ്തുവിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ആറുപേരെ വെടിവച്ചുകൊന്നു, മരിച്ചവരില്‍ രണ്ട് കുട്ടികളും

രാവിലെ 8 മണിയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. ഫയര്‍ഫോഴ്സും സ്‌കൂബ ടീമും പോലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. എത്രയും പെട്ടെന്ന് ഇയാളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നെടുമങ്ങാട് ആര്‍ഡിഒ ജയകുമാര്‍ പറഞ്ഞു. പാലത്തില്‍ നിന്ന് മാറി കുറച്ചകലെയയാണ് ഇപ്പള്‍ തെരച്ചില്‍ തുടരുന്നത്. പുഴയില്‍ നല്ല അടിയൊഴുക്കുള്ളതും ആഴം കൂടുതലായതുമാണ് തെരച്ചിലിന് തടസ്സമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News