‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

ചെകുത്താന്‍ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്. മെക്‌സിക്കോയില്‍ ജൂണ്‍ 29നായിരുന്നു സംഭവം. വിദേശ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭാര്യയെ കൊന്ന ശേഷം അവരുടെ തലയോട്ടി .യുവാവ് ആഷ്ട്രേയായി ഉപയോഗിക്കുകയും ചെയ്തു.

Also read- വീടിന് ചുറ്റും വെള്ളം, കരയ്‌ക്കെത്താന്‍ രണ്ട് കിലോമീറ്റര്‍; ആരോഗ്യപ്രശ്‌നം നേരിട്ട വയോധികയെ ചുമന്ന് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വ്യവസായിയായ അല്‍വറോ (32) ആണ് ഭാര്യ മരിയ മോണ്‍സെറാട്ടിനെ കൊന്നത്. ഒരുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മുന്‍വിവാഹത്തില്‍ മരിയയ്ക്ക് അഞ്ചു കുട്ടികളുണ്ട്. കൊലയ്ക്ക് ശേഷം അല്‍വറോ ഇക്കാര്യം മരിയയുടെ മകളെ വിളിച്ച് അറിയിക്കുകയായിരുന്നു. മരിയയുടെ മകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അല്‍വറോയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Also read- ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നാണ് ആല്‍വറോ പറഞ്ഞത്. കൊലയ്ക്കുശേഷം മൃതദേഹത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചുവെന്നും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ചു പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം ചിലതു മലയിടുക്കില്‍ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. തലച്ചോര്‍ ഭക്ഷിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അല്‍വറോ മദ്യപാനിയും മയക്കുമരുന്നിന് അടിമയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പലപ്പോഴായി മരിയയുടെ കുട്ടികള്‍ക്കു മോശം അനുഭവം ഇയാളില്‍നിന്ന് നേരിട്ടുണ്ടെന്നും ഇതിനാല്‍ മാറിത്താമസിക്കുകയായിരുന്നുവെന്നും മരിയയുടെ മാതാവും പൊലീസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here