
പശ്ചിമ ബംഗാളിൽ പൊലീസ് ഉദ്യോഗസ്ഥനനെന്ന് കബളിപ്പിച്ച് യുവതിയെ വിവാഹം ചെയ്തയാൾ പിടിയിൽ. നോർത്ത് ദിനാജ്പൂരിലാണ് സംഭവം. യുവതി കള്ളത്തരം കയ്യോടെ പൊക്കിയതോടെ ഇയാൾ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. പിന്നാലെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് പ്രതി പിടിയിലാകുന്നത്.
ഹൃദയോയ് ദേവ് ബിശ്വാസ് എന്നയാളാണ് കേസിൽ പിടിയിലായത്. ഇയാൾ എട്ട് മാസം മുൻപാണ് ശംപ ദാസെന്ന യുവതി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധം സ്ഥാപിച്ച് രണ്ട് മാസത്തിനുള്ളില്‍ ഇയാള്‍ യുവതിയെ വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ്, ബിശ്വാസ് തന്നോട് കള്ളം പറയുകയായിരുന്നുവെന്നും, തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച്, ഐപിഎസ് ഉദ്യോഗസ്ഥനായി നടിച്ചുവെന്നും ശംപ കണ്ടെത്തിയത്. ഇക്കാര്യം താൻ അറിഞ്ഞുവെന്ന് ബിശ്വാസ് തിരിച്ചറിഞ്ഞതോടെ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
പരാതിയെത്തുടർന്ന്, വെള്ളിയാഴ്ച രാത്രി പൊലീസ് ഹൃദോയ് ദേവ് ബിശ്വാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം, പരിക്കേറ്റ സ്ത്രീയെ ചികിത്സയ്ക്കായി റായ്ഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരുമകന് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ശംപയുടെ അമ്മ സുമിത്ര ദാസ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം ആരംഭിച്ചതായും പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

