
കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോകൾ കണ്ട് സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ. ഉത്തര്‍പ്രദേശിലെ മഥുരയിലെ സണ്‍രാഖ് ഗ്രാമവാസിയായ രാജാബാബു കുമാറെന്ന 32കാരനാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. നിരവധി ഡോക്ടർമാരെ സമീപിച്ചിട്ടും ആശ്വാസം ലഭിക്കാതെ വന്നപ്പോൾ ആണ് രാജ ബാബു കാര്യങ്ങൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചത്.
യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ട ശേഷം, ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ വാങ്ങി, തുടർന്ന് ഓൺലൈനിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സ്വയം ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ നില വഷളായതോടെ, കുടുംബം അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ALSO READ: ട്രാൻസ്ഫോര്‍മര്‍ കത്തിയതോടെ അടച്ചിട്ട വിമാനത്താവളം തുറന്നു; വിമാന സര്‍വീസ് പുനരാരംഭിക്കും
മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ ആദ്യം എടുത്ത ശേഷം അടിവയറിന്‍റെ താഴെ ഇടതുവശത്തായി ഏഴുസെന്‍റീമീറ്റര്‍ നീളമുള്ള മുറിവ് രാജബാബു ഉണ്ടാക്കി. വിചാരിച്ചതിലും ആഴത്തിലേക്ക് ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിച്ച ബ്ലേഡ് ആഴ്ന്നിറങ്ങിയതോടെ വേദനകൊണ്ട് രാജാബാബു പുളഞ്ഞു. പിന്നാലെ രക്തസ്രാവവും തുടങ്ങി. ഉടന്‍ തന്നെ മുറിവ് സ്വയം തുന്നിക്കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നാലെ രാജ വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മഥുര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില വഷളാണെന്ന് കണ്ടതോടെ ആഗ്രയിലെ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ മാറ്റുകയായിരുന്നു.
അടിവയറിന് താഴെയായി ഏഴ് സെന്‍റീമീറ്റര്‍ നീളത്തിലും ഒരു സെന്‍റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് യുവാവ് ഉണ്ടാക്കിയത്. ഇതിൽ 12 തുന്നലുകള്‍ രാജ സ്വയം ഇട്ടുവെന്നും മഥുര ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ശശി രഞ്ചന്‍ പറയുന്നു. എന്നാൽ ഇത് നീക്കി കൃത്യമായ തുന്നലുകളിട്ട് ആഗ്രയിലേ ആശുപത്രിയിലേക്ക് തുടര്‍ ചികില്‍സയ്ക്കായി അയയ്ക്കുകയായിരുന്നു. ഈ സമയമെല്ലാം രാജ പൂര്‍ണബോധത്തിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു.
ഏകദേശം 18 വർഷം മുമ്പ് രാജ ബാബു അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നും നിരവധി ഡോക്ടർമാരെ സമീപിച്ചിട്ടും ആശ്വാസം ലഭിച്ചില്ലെന്നും പറഞ്ഞു. അപ്പോഴാണ് രാജ ബാബു സ്വയം ചികിത്സിക്കാൻ തീരുമാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

