
തത്തയെ വിൽപനയ്ക്ക് എന്ന ഒരു ഓൺലൈൻ പരസ്യം ഇപ്പോൾ ഓൺലൈനിൽ ട്രെൻഡാണ്. വിലകുറവിൽ തത്തയെ വിൽക്കാനുണ്ട് എന്ന പോസ്റ്റ് ശ്രദ്ധിക്കപ്പെടാൻ കാരണം അതിലെ തത്തയുടെ ചിത്രമാണ്. തത്തയെന്ന് പറഞ്ഞ് കാണിച്ചിരിക്കുന്നത് കോഴിയെയാണ്. പച്ച പെയിന്റടിച്ച കോഴിയുടെ ഫോട്ടോ കാണിച്ചാണ് തത്തെയന്ന് പറഞ്ഞ് വിൽക്കാൻ വെച്ചത്.
റെഡ്ഡിറ്റിലാണ് തത്തയെ വിൽപനയ്ക്ക് എന്ന് പോസ്റ്ററിന്റെ ചിത്രം പങ്കുവെയ്ക്കപ്പെട്ടത്. തത്തയ്ക്ക് ഇട്ടിരിക്കുന്ന വില 6,500 രൂപയാണ്. അതിന്റെ ഒപ്പം ഒരു അടിക്കുറുപ്പും ഉണ്ട് കുറഞ്ഞ വിലയ്ക്ക് തത്തകൾ വില്പനയ്ക്ക് എന്ന്.
പക്ഷെ പറ്റിക്കാനാണെങ്കിലും തത്തയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ അറിയാം കോഴിയെ പെയിന്റടിച്ച് വിൽക്കാൻ വെച്ചിരിക്കുകയാണ് എന്ന്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ളതാണ് പെയിന്റടിച്ച തത്ത തട്ടിപ്പ്. നിരവധി രസകരമായ കമന്റുകളും പോസ്റ്റിനടിയിൽ എത്തുന്നുണ്ട്. തത്തയും അതു പേലെ മറ്റ് പക്ഷികളും വിൽപ്പനയ്ക്കുണ്ട് എന്ന അടിക്കുറുപ്പും പരസ്യം നൽകിയവർ നൽകിയിട്ടുണ്ട്. എന്തായാലും തട്ടിപ്പിന്റെ ഈ വേർഷൻ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
Man selling chicken as parrot for 6500$
byu/Super-Range2149 inchickens

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here