പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 61 വർഷം കഠിനതടവ്

Neeraj

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ ഇടത്തറ തോട്ടത്ത് വിള വീട്ടിൽ അനീഷ് മകൻ അംമ്പു എന്ന് വിളിക്കുന്ന നീരജിനെ (22) 61 വർഷം കഠിന തടവിനും 67500 രൂപ പിഴയും ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അഞ്ചു മീര ബിർല ആണ് ശിക്ഷ വിധിച്ചത്.

2022 ജൂൺ മാസം 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.

Also Read: 65കാരന്റെ തല വെട്ടിമാറ്റി, ‘ഹോളി ദഹനി’ല്‍ ശരീരം കത്തിച്ചു; ബിഹാറില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭയാനകമായ വേര്‍ഷന്‍!

വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ അശ്ലീല ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ പി എസ്. രാജേഷ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ഷിബു സി തോമസ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News