റിസര്‍വ് ചെയ്തെങ്കിലും സീറ്റിൽ ഗർഭിണി; രണ്ട് മണിക്കൂറോളം നിൽക്കേണ്ടിവന്നു; ട്രെയിൻ യാത്രയിലെ ദുരനുഭവം പങ്കുവെച്ച് യുവാവ്

ട്രെയിൻ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവാവ്. റിസര്‍വ് ചെയ്ത കണ്‍ഫേം ടിക്കറ്റു ഉണ്ടായിട്ടും രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ മുഴുവന്‍ സമയവും നില്‍ക്കേണ്ടി വന്നുവെന്ന് അഭാസ് കുമാര്‍ ശ്രിവാസ്‍തവ എന്ന യുവാവ് പറയുന്നു.

ALSO READ:മണ്ഡലകാലം അവസാനിക്കുന്നു; പരിമിതികൾക്കുള്ളിൽ നിന്ന് എല്ലാ സൗകര്യങ്ങളും വർധിപ്പിക്കാനായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

റൂര്‍ക്കെല ഇന്റര്‍സിറ്റി ട്രെയിനില്‍ നാല് ദിവസം മുമ്പാണ് അദ്ദേഹം യാത്രയ്ക്ക് എത്തിയത്. ട്രെയിന്‍ വന്നപ്പോള്‍ തന്നെ അതില്‍ നിറയെ ആളുകള്‍. ആളുകൾക്കിടയിലൂടെ കഷ്ടപ്പെട്ട് തനിക്ക് അനുവദിച്ചിരുന്ന സീറ്റിന് അടുത്തെത്തി നോക്കിയപ്പോള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ ആ സീറ്റിലിരിക്കുന്നു. ട്രെയിനില്‍ കയറി ഒരു മണിക്കൂറിന് ശേഷമാണ് തനിക്ക് അനുവദിച്ചിരുന്ന 64-ാം നമ്പര്‍ സീറ്റിന് അടുത്തെത്താന്‍ പോലും കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്. അവരോട് മാറിയിരിക്കാന്‍ പറയാതെ ട്രെയിനിന്റെ വാതിലിന് അടുത്ത് പോയി നിന്നു.എന്നാൽ രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ മുഴുവന്‍ സമയവും തനിക്ക് നില്‍ക്കേണ്ടി വന്നുവെന്ന് യുവാവ് വ്യക്തമാക്കുന്നു.

കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനും ഇന്ത്യന്‍ റെയില്‍വെയ്ക്കും ഐആര്‍സിടിസിക്കും പരിഹാസ രൂപേണ നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തനിക്ക് ബുക്ക് ചെയ്ത സീറ്റ് കിട്ടാത്ത കാര്യം യുവാവ് പങ്കുവെച്ചത്. നിറയെ യാത്രക്കാരുള്ള കോച്ചിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ:ഓസ്‌കര്‍ ചിത്രം പാരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യൂനിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അതേസമയം ട്രെയിൻ യാത്രയിലെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News