ട്രെയിൻ വൈകിയത് 9 മണിക്കൂർ; 4500 രൂപ മുടക്കി ടാക്സി പിടിച്ച് യാത്രക്കാരൻ

കാത്തിരുന്ന ട്രെയിൻ 9 മണിക്കൂർ വൈകിയതിനെ തുടർന്ന് 4500 രൂപ മുടക്കി ടാക്സി പിടിച്ച അനുഭവം പങ്കിട്ട് യാത്രക്കാരൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് യാത്രക്കാരൻ തനിക്കുണ്ടായ അനുഭവം ലോകത്തോട് പങ്കുവച്ചത്. പ്രതീക്ഷിച്ച സമയത്തൊന്നും ട്രെയിൻ വരാതിരുന്നതിനെ തുടർന്ന് ഒടുവിൽ തന്‍റെ കണക്ടിംഗ് ട്രെയിൻ നഷ്‌ടപ്പെടാതിരിക്കാൻ കാൺപൂരിൽ നിന്ന് ഝാൻസിയിലേക്ക് ഒരു അന്തർ സംസ്ഥാന ടാക്സി വാടകയ്ക്ക് എടുക്കേണ്ടി വന്നുവെന്ന് യാത്രക്കാരൻ കുറിപ്പിൽ പറയുന്നു.

Also Read: പടിയിറങ്ങുന്നവയിൽ ഹോണ്ട സിറ്റിയും; 2023 ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന കാറുകൾ ഇവയൊക്കെ

1,500 രൂപയ്ക്ക് എടുത്ത തത്കാൽ ടിക്കറ്റ് തന്‍റെ പക്കലുണ്ടായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ അതുകൊണ്ട് തനിക്ക് ഒരു ഉപകാരവുമുണ്ടായില്ല. പിന്നീട് എത്തേണ്ട സ്ഥലത്ത് കൃത്യ സമയത്തെത്താൻ 4500 രൂപ അധികം ചെലവാക്കേണ്ടി വന്നെന്നും യാത്രക്കാരൻ കുറിച്ചു.

Also Read: ഓക്ക് മരവുമായി പ്രണയത്തിൽ; ‘എക്കോസെക്ഷ്വൽ’ എന്നവകാശപ്പെട്ട് യുവതി

പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് തങ്ങൾക്ക് നേരിട്ട സമാനമായ അനുഭവം പങ്കുവച്ച് രണ്ടാത്തെത്തിയത്. ട്രെയിൻ വൈകിയെത്തുന്നതിനെക്കുറിച്ച് പല വാർത്തകളും കാണാൻ കഴിയുമെങ്കിലും പൊതുജനം അതിനെ ഏറ്റെടുത്തു കാണുന്നത് വളരെ അപൂർവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News