കോഴിക്കോട് ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു

കോഴിക്കോട് മുക്കം മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു.
മുക്കം പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്. മുക്കം മുത്തേരിയിൽ വൈകിട്ട് 5.45 ഓടെയാണ് സംഭവം.

ALSO READ: ചന്ദ്രയാന്‍ 3 ചന്ദ്രനിൽ ഇറങ്ങുന്നത് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്യും: മന്ത്രി ഡോ. ആർ ബിന്ദു

മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ  ഹോട്ടലിൽ വച്ചായിരുന്നു ഭാര്യയെ വെട്ടിയത്. ഗുരുതര  പരിക്കേറ്റ ജമീലയെ കെഎംസിടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ജമീലയെ വെട്ടിയ ശേഷം മുസ്തഫ ഓടി രക്ഷപ്പെട്ടു. മുക്കം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News