
‘ജൂനിയര്‍ മാന്‍ഡ്രേക്’ എന്ന ചിത്രം ഓർക്കുന്നില്ലേ ? ഒരു പ്രതിമ കാരണം പണി വാങ്ങിക്കൂട്ടുന്നവരുടെ കഥ. അതിൽ നമ്മുടെ ജഗതി ചേട്ടൻ നടുറോഡിൽ പായ വിരിച്ച് കിടക്കുന്ന ഒരു സീൻ ഉണ്ട്. അതിപ്പോൾ കണ്ടാലും ആളുകൾ പൊട്ടിച്ചിരിക്കും. അത്രക്ക് ആ രംഗം ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ശരിക്കും നടക്കുവോ ? എന്നാൽ നടത്തിയിരിക്കുകയാണ് ഒരു യുവാവ്..
ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രസകരമായ സംഭവം ഉണ്ടായിരിക്കുന്നത്. നടുറോഡിൽ ഉറക്കം, പക്ഷെ പായയ്ക്ക് പകരം സ്‌കൂട്ടര്‍ റോഡില്‍ ചെരിച്ചു കിടത്തി ആണെന്ന് മാത്രം. . ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സംഭവത്തിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.
വിജയവാഡയിലെ ശ്രീനഗര്‍ കോളനിയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. യുവാവിന്റെ ഉറക്കത്തിന് ശല്യമുണ്ടാക്കാതെ ഓട്ടോറിക്ഷകളും ബൈക്കുകളും മിനി ട്രക്കുകളുമെല്ലാം വശത്തുകൂടെ പോകുന്നത് വീഡിയോയില്‍ കാണാം.തിരക്കേറിയ റോഡിൽ ഉറങ്ങുന്ന മനുഷ്യന്റെ വീഡിയോ തെലുങ്ക് സ്‌ക്രൈബ് എന്ന പ്രാദേശിക വാർത്താ മാധ്യമമാണ് പങ്കിട്ടത്. എന്നാൽ ആരാണ് നടുറോഡില്‍ കിടന്നുറങ്ങിയതെന്നോ ഇയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നോ ഉള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

