രക്ഷിക്കാമായിരുന്നു എന്നിട്ടും എല്ലാവരും നോക്കിനിന്നു, നടുറോഡില്‍ ഓട്ടോ ഡ്രൈവര്‍ യുവാവിനെ കുത്തികൊന്നു; സംഭവം അയല്‍സംസ്ഥാനത്ത്!

തെലങ്കാനയിലെ ഹനംകൊണ്ടയില്‍ തിരക്കേറിയ റോഡില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഒരുക്കൂട്ടം ആളുകള്‍ നോക്കി നില്‍ക്കേയാണ് സംഭവം. കണ്ടുനിന്നവര്‍ അക്രമിയെ തടയാന്‍ ശ്രമിച്ചില്ല. വെങ്കിടേശ്വരുലു എന്നയാള്‍ രാജ് കുമാര്‍ എന്നയാളെയാണ് പിന്തുടര്‍ന്നെത്തി കുത്തി കൊലപ്പെടുത്തിയത്.

ALSO READ: ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാര്‍; ഇനി പ്രതിപക്ഷത്തേക്ക്!

കണ്ടുനിന്നവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സമയം കണ്ടെത്തി. വെള്ള ഷര്‍ട്ട് ധരിച്ച പ്രതി പിങ്ക് ഷര്‍ട്ട് ധരിച്ചയാളെ പിന്തുടര്‍ന്നു. ഒടുവില്‍ ഓട്ടോ ഒരിടത്ത് പാര്‍ക്ക് ചെയ്ത ശേഷം രാജ് കുമാറിന്റെ മുന്നിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം വയറ്റില്‍ ആഞ്ഞു കുത്തി. ഇതിനിടയില്‍ മറ്റൊരാള്‍ പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമാകുകയും ചെയ്യും.

ALSO READ: ലോകവിമോചനപ്പോരാട്ടങ്ങളുടെ ഊര്‍ജ്വസ്രോതസ്, വിശ്വമഹാവിപ്ലവകാരി ലെനിന്‍റെ 101-ാം ചരമവാര്‍ഷിക ദിനം

അതേസമയം റിക്ഷയില്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടവര്‍, ഓട്ടോ ഒരുവശത്തേക്ക് മറിച്ചു. വാഹനത്തില്‍ നിന്നിറങ്ങാന്‍ ശ്രമിച്ച പ്രതിയെ മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടെങ്കില്‍ ഈ മരണം സംഭവിക്കില്ലായിരുന്നെന്ന് പൊലീസുകാര്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നാലെ കാരണം വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News