കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍(32) ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ച് ഇന്നലെയാണ് സംഭവം നടന്നത്.

പ്രദേശത്ത് മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here