
കോട്ടയം കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് മരിച്ചത്. പൊന്നപ്പൻ്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തിയത്. സംഭവത്തിനു ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: അച്ഛനെ തലയ്ക്കടിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 10 വർഷത്തിനുശേഷം പ്രതി പിടിയിൽ
കടുത്തുരുത്തിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
എം.സി റോഡിൽ കോട്ടയം കടുത്തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കൽ 55 വയസ്സുകാരൻ മണിയപ്പനാണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം. കോട്ടയം – വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന എം.എം ബസാണ് അപകടത്തിനിടയാക്കിയത്. ബസ് മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ ശരീരത്തിൽ ബസ് കയറിയിറങ്ങി. കടുത്തുരുത്തി പൊലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here