
ഭാര്യയുമായി ഉണ്ടായെ തർക്കത്തെ തുടർന്ന് ഭാര്യയെ യുവാവ് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. സംഭവം മഹാരാഷ്ട്രയിലാണ്. ജ്യോതി ജീതെയെന്ന ഇരുപത്തേഴുകാരിയെയാണ് മുപ്പത്തേഴുകാരനായ ഭര്‍ത്താവ് ശിവദാസ് ജിതെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകം ചെയ്തതിനു ശേഷം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ പശ്ചാത്താപം അറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ശിവദാസ് പങ്കുവെച്ചു.
ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ഒറ്റമുറി വീട്ടില്‍വെച്ച് കുറ്റകൃത്യം അരങ്ങേറിയത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും അതിനു പിന്നാലെ ശിവദാസ്, അടുത്തുകണ്ട കത്രികയെടുത്ത് ജ്യോതിയുടെ തൊണ്ടയില്‍ കുത്തുകയും ചെയ്യുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ജ്യോതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
ഇതിനുശേഷമാണ് ശിവദാസ് സ്വന്തം ഫോണില്‍ സംഭവത്തിൽ പശ്ചാത്താപം അറിയിച്ചുള്ള ഒരു വീഡിയോ ഷൂട്ട് ചെയ്തത്. ഈ വീഡിയോ ലിയിടത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പിന്നീട് ഇയാൾ ആറ് വയസ്സുള്ള മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പ്രതി കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്രികയുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here