ബിഎംഡബ്ല്യു നിര്‍ത്തി പബ്ലിക്കായി മൂത്രമൊഴിച്ച് യുവാവ്; ഒടുവില്‍ ക്ഷമാപണവുമായി വീഡിയോ!

പൂനയില്‍ ബിഎംഡബ്ല്യു ഡ്രൈവര്‍ പൊതുനിരത്തില്‍ കാറ് നിര്‍ത്തി മൂത്രമൊഴിച്ച സംഭവത്തില്‍ ഒടുവില്‍ ക്ഷമാപണം. ഗൗരവ് അഹൂജ എന്ന യുവാവാണ്, ഇയാള്‍ പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ക്ഷമാപണവുമായി രംഗത്തെത്തിയത്. ക്ഷമാപണ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ഇയാളെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റോഡിന് നടുവില്‍ അഹൂജ കാര്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് കാറിന് പുറത്തിറങ്ങി ഇയാള്‍ ഡിവൈഡറിന് സമീപത്തെത്തി മൂത്രമൊഴിച്ചു. കാറിനകത്ത് ബീയറു കുപ്പിയുമായി മറ്റൊരാള്‍ ഇരിക്കുന്നതും കാണാം. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാഗ്യേഷ് ഓസ്വാള്‍ എന്നാണ് ഇയാളുടെ പേര്.

ALSO READ: കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ പ്രവർത്തിച്ച പാക് ‘പണ്ഡിതൻ’ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

അഹൂജയുടെ പ്രവര്‍ത്തിയില്‍ മറ്റ് വഴിയാത്രക്കാര്‍ അവരുടെ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടും ഇയാള്‍ അത് ശ്രദ്ധിക്കാതെ കാറെടുത്ത് പോയി. അഹൂജ അപ്പോള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീടാണ് ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതും പ്രശ്‌നത്തിന്റെ കാഠിന്യം അഹൂജ മനസിലാക്കുന്നതും. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നത്. ഇതില്‍ കീഴടങ്ങുമെന്ന് ഇയാള്‍ അറിയിക്കുകയും ചെയ്തു.

ALSO READ: ബെംഗളൂരുവിലെ അപ്പാർട്ടുമെന്റിൽ തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ പണിത് യുവതി; ആക്രമണങ്ങളിൽ വലഞ്ഞ് താമസക്കാർ

അഹൂജ കീഴടങ്ങുകയും ഒപ്പമുണ്ടായിരുന്ന ഓസ്വാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരുടെയും മെഡിക്കല്‍ പരിശോധനയില്‍ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.

താന്‍ ചെയ്തത് തെറ്റാണെന്നും ഇതിന്റെ പേരില്‍ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും അഹൂജ വീഡിയോയില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News