സ്കൂട്ടറിൽ പോകവേ വാക്ക് തർക്കം, പിന്നാലെ കത്തിയെടുത്ത് കുത്തി; കൊച്ചിയില്‍ ജീവിതപങ്കാളിയെ കൊന്ന ശേഷം യുവാവ് പൊലീസില്‍ കീ‍ഴടങ്ങി

KOCHI MURDER

കൊച്ചി മുനമ്പത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മുനമ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിപ്പുറം തൈപ്പറമ്പിൽ പ്രീതയാണ് മരിച്ചത്.  ഭർത്താവ് സുരേഷ് തോമസ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പള്ളിപ്പുറം സെൻ്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു സംഭവം. ഇരുവരും സ്കൂട്ടറിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ വാക്ക് തർക്കം ഉണ്ടാവുകയും  ഭർത്താവ് സ്കൂട്ടർ നിർത്തി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ALSO READ: പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു

ഇതിനു ശേഷം അടുത്തവീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ നാട്ടുകാർ ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയാണ് 43 കാരിയായ പ്രീത. 

ENGLISH NEWS SUMMARY: After stabbing his wife to death in Munambam, Kochi, a husband surrendered at the Munambam police station. Preetha died in Pallipuram Thaiparambil. Her husband Suresh Thomas surrendered to the police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News