12കാരിക്ക് പ്രണയമെന്ന് സംശയം; ദേഹത്ത് ചുട് കമ്പികൊണ്ട് പൊള്ളിച്ചു, സഹോദരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സഹോദരന്‍

പന്ത്രണ്ടുവയസുകാരിയായ സഹോദരിക്ക് പ്രണയമെന്ന് ആരോപിച്ച് 30 കാരനായ സഹോദരന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. അമ്മ മരിച്ചതിനാല്‍ പെണ്‍കുട്ടി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവവത്തില്‍ പ്രതിയായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

മര്‍ദ്ദനത്തില്‍ ക്രൂരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. സഹോദരിക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് പ്രതിയായ സഹോദരന്‍ പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു.

ഉപദ്രവിക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ ദേഹത്ത് ചുടുള്ള കമ്പികള്‍ ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകളുണ്ട്. നാലുദിവസത്തോളം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News