
കോട്ടയം മീനച്ചിലില്‍ കിണറിടിഞ്ഞു ഉള്ളില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു.
തമിഴ്‌നാട് കമ്പം സ്വദേശി രാമന്‍ (48 ) ആണ് മരിച്ചത്. അപകടം കഴിഞ്ഞ് ആറു മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കിണറിന്റെ ആഴം കൂട്ടുന്ന ജോലിക്കിടെയാണ്.
കിണറിന്റെ ഒരു വശത്തെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലിരിക്കെയാണ് അപകടമുണ്ടായത്.
കിണറിന് അടിയിലെ പാറപൊട്ടിച്ച ശേഷം തൊഴിലാളി മുകളിലേക്ക് കയറുന്ന സമയത്താണ് മണ്ണിടിഞ്ഞത്. ഇതിന് പിന്നാലെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് വീണതോടെ രാമന്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇതോടെ കിണര്‍ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നു. മണ്ണുമാന്തി യന്ത്രം അടക്കം എത്തിച്ച് മണ്ണ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അടക്കം നടത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയെങ്കിലും തൊഴിലാളിയെ രക്ഷിക്കാന്‍ സാധിച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here