വയനാട്ടില്‍ മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കുട്ടി കുതറിയോടി രക്ഷപ്പെട്ടു

വയനാട്ടില്‍ കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. മുട്ടിലിലാണ് സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാനാണ് ശ്രമം നടന്നത്. കുട്ടി കുതറിയോടി രക്ഷപ്പെട്ടു.

also read-രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു, ഭയന്ന് മാറിയവർക്കിടയിൽ രക്ഷകരായി ജെയ്‌ക് സി തോമസും മന്ത്രി വി എൻ വാസവനും

ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. ആള്‍ത്തിരക്കുള്ള മേഖലയിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ ആള്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് വലിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ കുട്ടി കുതറിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് കാര്യം പറഞ്ഞു. ഇതിന് പിന്നാലെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കല്‍പ്പറ്റ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

also read- മൃതദേഹം അഴുകിയ നിലയിൽ, ശരീരഭാഗങ്ങൾ പലയിടത്തായത് മൃഗങ്ങൾ കടിച്ചുകൊണ്ടുപോയിട്ടതാകാം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News