പാലക്കാട് ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞപ്രയിലാണ് സംഭവം നടന്നത്. മഞ്ഞപ്ര സ്വദേശി കാര്‍ത്തികയുടെ ശരീരത്തിലാണ് ഭര്‍ത്താവ് പ്രമോദ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

also read- രണ്ട് പോക്‌സോ കേസുകളില്‍ 26കാരന് നൂറ്റിപത്തര വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും

ഗുരുതരമായി പരുക്കേറ്റ പ്രമോദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

also read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

ഭാര്യ കുതറി മാറിയതിനാല്‍ നിസാര പരുക്കുമാത്രമാണ് സംഭവിച്ചത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ ഒഴിക്കുന്നത് കണ്ട കുട്ടികള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News