അസാധ്യമായതിനെ സാധ്യമാക്കി യുനൈറ്റഡ്; ഹൈ ത്രില്ലർ ജയം, യൂറോപ്പ ലീഗ് സെമിയിൽ

man-united-vs-lyon

ഓള്‍ഡ് ട്രാഫോര്‍ഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവിശ്വസനീയ മാസ്മരിക പ്രകടനം കാഴ്ചവെച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിയോണിനെതിരെയായിരുന്നു ഹൈ വോൾട്ട് ത്രില്ലറിന് വേദിയായത്. അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ യുണൈറ്റഡ്, യൂറോപ്പ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.

114-ാം മിനുട്ട് വരെ 2- 4ന് പിന്നിലായിരുന്ന യുണൈറ്റഡ്, അവസാന നിമിഷങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടുകയായിരുന്നു. എതിരാളികളെയും കാണികളെയും സ്തബ്ധരാക്കിയാണ് ഈ മിന്നൽ ജയം അവർ നേടിയത്.
ഈ സീസണില്‍ ഉടനീളം നിരാശയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച യുണൈറ്റഡിന് ഈ വിജയം പുതുജീവൻ നൽകി.

Read Also: ഐപിഎൽ; ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളുർ പഞ്ചാബ് കിങ്സിനെ നേരിടും


മത്സരത്തില്‍ ആദ്യം 2- 0ന്റെ ലീഡ് യുണൈറ്റഡ് നേടിയിരുന്നു. എന്നാൽ, ലിയോണ്‍ 2- 2ന് സമനില നേടി. മാത്രമല്ല, ലിയോണിന്റെ ടോളിസോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ടീം പത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാൽ, പത്ത് പേരായിട്ടും ലിയോണ്‍ രണ്ട് ഗോളുകള്‍ കൂടി നേടി 4- 2ന് മുന്നിലെത്തി. 114-ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റി ഗോളായതോടെ യുനൈറ്റഡിന് വീണ്ടും ജീവൻ വെച്ചു. പിന്നീട്, 120-ാം മിനുട്ടില്‍ കോബി മൈനുവും എക്സ്‌ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലെ ആദ്യ മിനുട്ടില്‍, മുന്‍ ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഹെഡ്ഡറിലൂടെയും ഗോള്‍ നേടി. സ്‌കോര്‍ 5-4, അഗ്രിഗേറ്റ് 7-6. ഇതോടെ ഓൾഡ് ട്രാഫോർഡ് ഇളകിമറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News