10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. കരേക്കാട് ചെങ്കുണ്ടന്‍പടി സ്വദേശി അഫ്‌സലിനെയാണ് അറസറ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നു 10 കിലോ കഞ്ചാവും പിടിച്ചെടുത്തു

വീട് കേന്ദ്രീകരിച്ചായിരുന്നു ചെങ്കുണ്ടന്‍പടി സ്വദേശി അഫ്‌സലിന്റെ കഞ്ചാവ് വില്‍പ്പന. ഇയാളുടെ വാടക വീട്ടില്‍ നിന്നു പത്ത് കിലോ കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്. വളാഞ്ചേരി എസ് എച്ച് ഓ ജലീലിന്റെ നേതൃത്വത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്.

ഒറീസയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും ഇതിന് സഹായിച്ച ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കട നടത്തിപ്പുകാരനെയും തൊഴിലാളിയെയും വളാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News