
തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴ പുറക്കാട് പുത്തൻ വീട്ടിൽ ശ്യാംകുമാർ (32 ) നാണ് പരിക്കേറ്റത്. പുളിക്കീഴ് പാലത്തിന്‍റെ അപ്പ്രോച്ച് റോഡിൽ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പൊടിയാടി ഭാഗത്തു നിന്നും വന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ പുളിക്കീഴ് ഭാഗത്തു നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ പരുമരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്യാം അപകടനില തരണം ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം നേരിട്ട ഗതാഗത തടസം പുളിക്കീഴ് പോലീസ് എത്തിയാണ് പരിഹരിച്ചത്.
ALSO READ; അതിരപ്പിള്ളിയിലെ ആന ചരിഞ്ഞതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ല: മന്ത്രി എ കെ ശശീന്ദ്രൻ
മറ്റൊരു സംഭവത്തിൽ, ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന (48) പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച റീന ഒളിമ്പ്യൻ കെഎം ബീനാ മോളുടെ സഹോദരിയാണ്. ഇന്നലെ രാത്രി ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടം അറിഞ്ഞയുടൻ പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

