ബുര്‍ഖ ധരിച്ചെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ പുരുഷന്‍; ബസില്‍ സൗജന്യ യാത്രയ്ക്ക് വേഷം കെട്ടിയതെന്ന് മറുപടി

ബുര്‍ഖ ധരിച്ചെത്തിയ ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ച നാട്ടുകാര്‍ ഞെട്ടി. അതൊരു പുരുഷനായിരുന്നു. ഒറ്റ നോട്ടത്തില്‍ സ്ത്രീയാണെന്ന് കരുതുമെങ്കിലും പെരുമാറ്റത്തില്‍ കാര്യമായ പ്രശ്‌നം തോന്നിയതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പുരുഷനാണെന്ന് വ്യക്തമാകുകയായിരുന്നു. സ്ത്രീവേഷം കെട്ടിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ ബസില്‍ സൗജന്യ യാത്രയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു അയാളുടെ മറുപടി.

Also read- പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയെ ആക്രമിച്ച് കൊന്നു; മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ ‘കാവലിരുന്ന്’ ചീങ്കണ്ണി

കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലാണ് സംഭവം നടന്നത്. വീരഭദ്ര മതാപതിയെന്ന ആളാണ് ബുര്‍ഖ വേഷത്തിലെത്തിയത്. കര്‍ണാടക സര്‍ക്കാരിന്റെ ശക്തിയോജനയുടെ ഭാഗമായി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതാണ് യുവാവ് മുതലെടുത്തത്.

Also read- തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

ബസ് സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാവിന്റെ പെരുമാറ്റത്തില്‍ ആളുകള്‍ക്ക് സംശയം തോന്നി. കള്ളിവെളിച്ചത്തായെന്ന് മനസിലായതോടെ ഭിക്ഷാടനത്തിന് വേണ്ടിയാണ് സ്ത്രീ വേഷം കെട്ടിയതെന്ന് ഇയാള്‍ പറഞ്ഞു. ആളുകള്‍ വിശദമായി ചോദിച്ചപ്പോള്‍ യുവാവ് കാര്യം തുറന്നു സമ്മതിക്കുകയായിരുന്നു. ആരെങ്കിലും സംശയം തോന്നി പരിശോധിച്ചാല്‍ കാണിക്കാനായി ഒരു സ്ത്രീയുടെ ആധാര്‍ കാര്‍ഡും ഇയാള്‍ കരുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News