ബെം​ഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നയാൾ പൊലീസ് പിടിയിൽ

Bengaluru Metro

ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് എടുത്ത് അതിൽ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രൂകളുടെ ചിത്രം പോസ്റ്റു ചെയ്യുന്നയാൾ പൊലീസ് പിടിയിൽ. സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കുകയും അത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തതിനും ദി​ഗ് നാഥ് എന്നയാളെയാണ് ബെം​ഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

നോർത്ത് ബെം​ഗളൂരുവിലെ ഥി​ഗാലാരപാല്യ എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാൾ ജോലിക്കു പോകുന്നതിനായി എന്നും മെട്രോയിലാണ് സഞ്ചരിക്കുന്നത്. ഇയാൾ metro_chicks എന്ന പേരിൽ ഒരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ആരംഭിച്ചതിനു ശേഷം അതിലാണ് ഇയാൾ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നത്.

Also Read: കേരളത്തിൽ കാലവർഷമെത്തി; നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം

മെയ് 20 വരെ ഈ അക്കൗണ്ടിൽ 13 പോസ്റ്റുകളാണ് ഇട്ടിട്ടുള്ളത് 5900 ഫോളോവേഴ്സും ഈ അക്കൗണ്ടിന് ഉണ്ടായിരുന്നു. ഈ അക്കൗണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയിൽപെടുകയും ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. അങ്ങനെയാണ് പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.

ജോലിയുടെ ഭാ​ഗമായി മെട്രോയിൽ സഞ്ചരിക്കുമ്പോഴാണ് ഇയാൾ സ്ത്രീകളുടെ ഫോട്ടോ എടുത്തിരുന്നത്. ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ഇയാൾ ഈ ചിത്രങ്ങൾ ടെലി​ഗ്രാം ചാനലിലും പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News