പട്ടാപ്പകൽ റോഡരികിലിരുന്ന സ്കൂട്ടർ മോഷ്ടിച്ചയാൾ അറസ്റ്റിൽ

റോഡരികിൽ വച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പന്തളം പൊലീസ് പിടികൂടി. ചെന്നീർക്കര മുട്ടത്തുകോണം ഗിരിജാ ഭവനിൽ ഗിരീഷ്കുമാറിന്റെ മകൻ അർജുൻ എസ് ഗിരീഷ് ( 22) ആണ് പിടിയിലായത്. പന്തളം എസ് ഐ വി വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ന് പന്തളം കുളനട മാന്തുക എം സി റോഡരികിലായി വച്ചിരുന്ന കുളനട മാന്തുക കുരുമ്പിലേത്ത് തെക്കേതിൽ വീട്ടിൽ കെ.എം മത്തായിയുടെ മകൻ സജി മാത്യു(44)വിന്റേതാണ് 25000 രൂപ വിലവരുന്ന സ്കൂട്ടർ. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്‍ഥാനത്തിൽ കേസെടുത്ത പന്തളം പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

also read; ബിപോർജോയ് കര തൊട്ടു; ഗുജറാത്ത് തീരം അതീവ ജാഗ്രതയിൽ

തുടർന്ന് അന്നുതന്നെ രാത്രി 9.30 ന് മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം ഡ്രീം ബിൽഡ് ഡിസൈൻ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ മുൻവശത്തുനിന്നും സ്കൂട്ടർ കണ്ടെത്തി. നമ്പർ പ്ലേറ്റ് ഇല്ലാത്ത നിലയിൽ കണ്ട വാഹനം സജി മാത്യുവിനെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം, നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിക്കുന്നയാളാണ് സ്കൂട്ടർ ഇവിടെ കൊണ്ടു വച്ചത് എന്ന് വ്യക്തമായി. അവിടെനിന്നും യുവാവിനെ കസ്റ്റഡിയിലെടുത്തു,
ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് ചെയ്തു. യുവാവിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ താക്കോൽ, സജിയുടെ എ ടി എം കാർഡ്, മൊബൈൽ ഫോൺ, വാച്ച് എന്നിവ കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്തിന് സ്ഥലത്തിന് സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ വളരെ വേഗം പൊലീസ് സംഘത്തിന് പിടികൂടാനായത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്കൂട്ടറിന്റെ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്ന നമ്പർ പ്ലേറ്റുകൾ, മുൻവശം ഉണ്ടായിരുന്ന റിയർ വ്യൂ മിറർ എന്നിവ ഒടിച്ചെടുത്തുപേക്ഷിച്ചു എന്നു വെളിപ്പെടുത്തി. ഇവ കളഞ്ഞ സ്ഥലങ്ങളിൽ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെടുക്കാൻ കഴിഞ്ഞില്ല. വാഹനത്തിൽ നിന്നും വിരലടയാളങ്ങൾ വിദഗ്ദ്ധർ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News