ജോ ബൈഡനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ വെടിയേറ്റ് മരിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ എഫ്ബിഐ റെയ്ഡിനിടെ വെടിയേറ്റ് മരിച്ചു. ക്രെയ്ഗ് റോബര്‍ട്ട്‌സണ്‍ എന്നയാണ് മരിച്ചത്. യുഎസിലെ യൂട്ടാ സംസ്ഥാനത്താണ് സംഭവം നടന്നത്.

also read- ഗുസ്തിതാരങ്ങളുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് ദില്ലി പൊലീസ്

പ്രസിഡന്റായതിന് ശേഷം ബൈഡന്‍ ആദ്യമായി യൂട്ട സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. ബൈഡനെ വെടിവെച്ച് കൊല്ലുമെന്ന് ക്രെയ്ഗ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. മുന്‍ പ്രസിഡന്റ് ട്രംപിനെതിരെ അന്വേഷണം നടത്തിയ മന്‍ഹാട്ടന്‍ ജില്ല അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗിനെതിരേയും ഇയാള്‍ വധഭീഷണി മുഴക്കുകയായിരുന്നു ഇവര്‍ക്ക് പുറമേ യുഎസ് അറ്റോണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് ന്യൂയോര്‍ക്ക് അറ്റോണി ജനറല്‍ ലെറ്റിറ്റ ജെയിംസ് എന്നിവരേയും ഇയാള്‍ ലക്ഷ്യംവെച്ചിരുന്നു.

also read- സസ്‌പെന്‍ഷന്‍ നടപടി; പ്രതികരണവുമായി അധിര്‍ രഞ്ജന്‍ ചൗധരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News