കൊല്ലം മേയർക്കെതിരെ വധഭീഷണി: പ്രതി പൊലീസ് പിടിയിൽ

Aji Kumar

കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാ‍ഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്നും അറിയിച്ചത്.

മേയറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും വധഭീഷണി മുഴക്കിയ ആളുടെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു.

Also Read: ‘മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയണം’: സിപിഐഎം

വധഭീഷണിയുടെ കാര്യം അറിഞ്ഞ് സഹോദരനും സുഹ്യത്തുക്കളും മേയർ ഹണി ബഞ്ചമിനെ വിളിച്ചു. തുടർന്നാണ് മേയർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വിവരം അറിയിച്ചത്. ഇന്നലെ സ്ഥലത്ത് എത്തിയ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു മേയറുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. പ്രതിയെ നേരിൽ കണ്ടവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

Also Read: ‘കോരിച്ചൊരിയുന്ന മഴയിലും തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമുടിയിൽ’; എം സ്വരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News