പ്രേക്ഷകഹൃദയങ്ങള്‍ മോഷ്ടിക്കാന്‍ തസ്‌കരവീരന്‍ ‘ധാരാവി ദിനേശ്’ വരുന്നു ! ‘മനസാ വാചാ’ മാര്‍ച്ച് 8ന് റിലീസ്

പ്രേക്ഷകരെ ചിരിപ്പിക്കാനും തിയേറ്ററുകളില്‍ ചിരിയുടെ ഉത്സവം തീര്‍ക്കാനും നര്‍മ്മം ചാലിച്ചൊരുക്കിയ ‘മനസാ വാചാ’ മാര്‍ച്ച് 8ന് തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മുഴുനീള കോമഡി എന്റര്‍ടൈനറാണ്. ദിലീഷ് പോത്തനാണ് നായക കഥാപാത്രമായ ധാരാവി ദിനേശിനെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് സംവിധായകന്‍. മജീദ് സയ്ദിന്റെതാണ് തിരക്കഥ. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.

മോഷണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘മനസാ വാചാ’.പ്രേക്ഷകഹൃദയങ്ങള്‍ മോഷ്ടിക്കാന്‍ തസ്‌കരവീരന്‍ ധാരാവി ദിനേശും കൂട്ടരും എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ഒരൊന്നൊന്നര തിയറ്റര്‍ എക്സ്പീരിയന്‍സായിരിക്കും. ഒരു കംപ്ലീറ്റ് കോമഡി ചിത്രത്തില്‍ ഉടനീളം നര്‍മ്മം കലര്‍ന്നൊരു കഥാപാത്രമായ് ദിലീഷ് പോത്തന്‍ ആദ്യമായാണ് വേഷമിടുന്നത്.

Also Read: മാര്‍ച്ച് 3 ലോക കേള്‍വി ദിനം; കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം

തൂവാനത്തുമ്പികള്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, തൃശൂര്‍ പൂരം, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങി തൃശൂരിന്റെ മനോഹാരിതയും മാധുര്യവും ഗ്രാമീണതയും പകര്‍ത്തിയ ഒരുപാട് സിനിമകള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ പ്രമേയം കൊണ്ടും ദൃശ്യാവിഷ്‌ക്കാരം കൊണ്ടും അവയില്‍ നിന്നും മാറ്റിനിര്‍ത്താവുന്ന സിനിമയാണ് ‘മനസാ വാചാ’. ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. ‘മനസാ വാചാ കര്‍മ്മണാ’ എന്ന പേരില്‍ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനില്‍ കുമാര്‍ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട് ദിലീഷ് പോത്തനാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടര്‍ ബ്രില്യന്‍സിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തന്‍ നായകനാവുന്ന ആദ്യ ചിത്രമാണിത്. ‘മീശമാധവന്‍’, ‘ക്രേസി ഗോപാലന്‍’, ‘സപ്തമശ്രീ തസ്‌കരാ’, ‘റോബിന്‍ ഹുഡ്’, ‘വെട്ടം’ എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ തക്കവണ്ണം മോഷണം പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നത്.

Also Read: ‘തെറ്റായ പ്രവണതയെ സിപിഐഎം അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

ഛായാഗ്രഹണം: എല്‍ദോ ബി ഐസക്ക്, ചിത്രസംയോജനം: ലിജോ പോള്‍, സംഗീതം: സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍: ടിന്റു പ്രേം, കലാസംവിധാനം: വിജു വിജയന്‍ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍: നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി കെ, സ്റ്റില്‍സ്: ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയല്‍ വിഎഫ്എക്സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍: ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍: സജ്ഞു ടോം, ടൈറ്റില്‍ ഡിസൈന്‍: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെര്‍ അറഫാത്ത, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here